Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dairy Farmers

കാലിത്തീറ്റ വില വീണ്ടും വര്‍ധിപ്പിച്ചു; ക്ഷീ​ര​ക​ര്‍ഷ​ക​ര്‍ ദുരിതത്തിൽ

കോ​ട്ട​യം:കാ​ലി​ത്തീ​റ്റ​വി​ല വീ​ണ്ടും വ​ര്‍ധി​ച്ച​തോ​ടെ ക്ഷീ​ര​ക​ര്‍ഷ​ക​ര്‍ ദു​രി​ത​ക്ക​യ​ത്തി​ല്‍. കെ​എ​സ് കാ​ലി​ത്തീ​റ്റ​യു​ടെ വി​ല 50 കി​ലോ​ഗ്രാം ചാ​ക്കി​ന് 50രൂ​പ​യാ​ണ് വ​ര്‍ധി​പ്പി​ച്ച​ത്. ഇ​തോ​ടെ ഒ​രു ചാ​ക്കി​ന് 1615രൂ​പ​യാ​യി.

കെ​എ​സി​ന്‍റെ എ​ല്ലാം വി​ഭാ​ഗം കാ​ലി​ത്തീ​റ്റ​ക​ള്‍ക്കും 50 രൂ​പ വ​ര്‍ധി​പ്പി​ച്ചി​ട്ടു​ണ്ട്. ഏ​റ്റ​വും കൂ​ടു​ത​ല്‍ ക​ര്‍ഷ​ക​ര്‍ പ​ശു​ക്ക​ള്‍ക്കു ന​ല്കു​ന്ന​തു കെ​എ​സ് കാ​ലി​ത്തീ​റ്റ​യാ​ണ്.

ഇ​തി​നു പു​റ​മെ സം​ഘ​ങ്ങ​ള്‍ക്കു മി​ല്‍മ ന​ല്കി​കൊ​ണ്ടി​രു​ന്ന ഇ​ന്‍സെ​ന്‍റീ​വും ക​ഴി​ഞ്ഞ മാ​സം മു​ത​ല്‍ ന​ല്കു​ന്നി​ല്ല. ഏ​താ​നും നാ​ളു​ക​ളാ​യി സം​ഘം മി​ല്‍മ​യ്ക്കു ന​ല്കു​ന്ന ഓ​രോ ലി​റ്റ​ര്‍ പാ​ലി​നും ര​ണ്ടു രൂ​പ വീ​ത​മാ​ണ് ഇ​ന്‍സെ​ന്‍റീ​വ് ന​ല്കി​കൊ​ണ്ടി​രു​ന്ന​ത്. ഇ​ത്ത​ര​ത്തി​ല്‍ ല​ഭി​ക്കു​ന്ന ഇ​ന്‍സെ​ന്‍റീ​വ് സം​ഘ​ത്തി​ല്‍ പാ​ല്‍ അ​ള​ക്കുന്ന മു​ഴു​വ​ന്‍ ക​ര്‍ഷ​ക​ര്‍ക്കു​മാ​യി വീ​തി​ച്ചു ന​ല്കു​ക​യാ​യി​രു​ന്നു ചെ​യ്തി​രു​ന്ന​ത്.

ദി​വ​സ​ങ്ങ​ള്‍ക്കു മു​മ്പു മി​ല്‍മ പാ​ലി​നു നാ​ലു രൂ​പ വ​ര്‍ധി​ച്ചെ​ങ്കി​ലും അ​തി​ല്‍ നി​ന്നും മൂ​ന്നു​രൂ​പ മാ​ത്ര​മാ​ണ് ക​ര്‍ഷ​ക​ര്‍ക്ക് ല​ഭി​ക്കു​ന്ന​ത്. ഇ​തു ഭൂ​രി​ഭാ​ഗം ക​ര്‍ഷ​ക​ര്‍ക്കു ചെ​റി​യ ആ​ശ്വാ​സ​മാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് കാ​ലി​ത്തീ​റ്റ​യു​ടെ വി​ല കു​തി​ച്ചുക​യ​റു​ന്ന​ത്. നി​ല​വി​ല്‍ മി​ല്‍മ​യി​ല്‍ നി​ന്നും ഒ​രു ലിറ്റ​ര്‍ പാ​ലി​നു ക​ര്‍ഷ​ക​ര്‍ക്കു ല​ഭി​ക്കു​ന്ന​തു 47 രൂ​പ​യാ​ണ്.

കൊ​ഴു​പ്പ് കുറവാണെങ്കിൽ വി​ല പി​ന്നെ​യും കു​റ​യ്ക്കും. ഉ​യ​ര്‍ന്ന ഉ​ത്‌പാദ​ന​ചെ​ല​വ്, ഗു​ണ​നി​ല​വാ​ര​മു​ള്ള കാ​ലി​ത്തീ​റ്റ​യു​ടെ ല​ഭ്യ​ത​ക്കു​റ​വ്, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം, സ​ങ്ക​ര​യി​നം പ​ശു​ക്ക​ളു​ടെ പ​രി​പാ​ല​ന​ത്തി​ലെ ബു​ദ്ധി​മു​ട്ടു​ക​ള്‍, വെ​റ്റ​റി​ന​റി മ​രു​ന്നു​ക​ളു​ടെ വി​ല​വ​ര്‍ധ​ന എ​ന്നി​വ മൂ​ലം പ​ശു​ക്ക​ളെ വ​ള​ര്‍ത്തി ജീ​വ​തം മു​ന്നോ​ട്ടു കൊ​ണ്ടു പോ​കാ​ന്‍ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ക്ഷീ​ര​ക​ര്‍ഷ​ക​ര്‍.

അ​ടു​ത്ത മൂ​ന്നു വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ സം​സ്ഥാ​ന​ത്തെ പാ​ല്‍ ഉ​ത്‌പാ​ദ​നം ഒ​രു കോ​ടി ലി​റ്റ​റാ​യി ഉ​യ​ര്‍ത്തു​മെ​ന്നാ​ണ് സ​ര്‍ക്കാ​ര്‍ പ​റ​യു​ന്ന​ത്. നി​ല​വി​ല്‍ കേ​ര​ള​ത്തി​ല്‍ 70 ല​ക്ഷം ലി​റ്റ​ര്‍ പാ​ലാ​ണ് പ്ര​തി​ദി​നം ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്.

എ​ന്നാ​ല്‍ സം​സ്ഥാ​ന​ത്ത് 86 ല​ക്ഷം ലി​റ്റ​ര്‍ പാ​ലി​ന്‍റെ ആ​വ​ശ്യ​ക​ത​യു​ണ്ട്. ഈ ​അ​ന്ത​രം കു​റ​ച്ച് പ്ര​തി​ദി​ന ഉ​ത്‌പാ​ദ​നം ഒ​രു കോ​ടി ലി​റ്റ​റാ​യി ഉ​യ​ര്‍ത്താനും അ​ധി​ക​മാ​യി വ​രു​ന്ന പാ​ല്‍ മൂ​ല്യ​വ​ര്‍ധി​ത ഉത്‌പന്ന​ങ്ങ​ളാ​യി മാ​റ്റാ​നു​മാ​ണു സ​ര്‍ക്കാ​രും ക്ഷീ​ര​വി​ക​സ​ന വ​കു​പ്പും ല​ക്ഷ്യ​മി​ടു​ന്ന​ത്.

District News

ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍​ക്കാ​യി ബ്ലോ​ക്ക്ത​ല സെ​മി​നാ​ര്‍ ന​ട​ത്തി

നീ​ലേ​ശ്വ​രം: മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍​ക്കാ​യി ബ്ലോ​ക്ക്ത​ല സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു. നീ​ലേ​ശ്വ​രം മൃ​ഗാ​ശു​പ​ത്രി ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ ഡോ. ​കെ.​വി. ബി​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്തു.

നീ​ലേ​ശ്വ​രം സീ​നി​യ​ര്‍ വെ​റ്റ​റി​ന​റി സ​ര്‍​ജ​ന്‍ ഡോ. ​പി. ആ​ശ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ദു​മ സീ​നി​യ​ര്‍ വെ​റ്റ​റി​ന​റി സ​ര്‍​ജ​ന്‍ ഡോ. ​ഇ. ച​ന്ദ്ര​ബാ​ബു ക്ലാ​സ് ന​യി​ച്ചു. ലൈ​വ് സ്റ്റോ​ക്ക് ഇ​ന്‍​സ്പെ​ക്ട​ര്‍ പി.​പി. പ്ര​ദീ​പ്കു​മാ​ര്‍ സ്വാ​ഗ​ത​വും പി. ​ദി​വ്യ ന​ന്ദി​യും പ​റ​ഞ്ഞു.

Kerala

സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ ക്ഷീ​ര​​ക​ർ​ഷ​ക​രു​ടെ മാ​ർ​ച്ചും ധ​ർ​ണ​യും

കൊ​​​​ച്ചി: ത​​​ദ്ദേ​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​ഴി​​​​ഞ്ഞു പാ​​​​ൽ​​​വി​​​​ല കൂ​​​​ട്ടു​​​​മെ​​​​ന്ന ക്ഷീ​​​​ര വി​​​​ക​​​​സ​​​​ന വ​​​​കു​​​​പ്പ് മ​​​​ന്ത്രി​​​​യു​​​​ടെ ഉ​​​​റ​​​​പ്പ് ന​​​​ട​​​​പ്പി​​​​ലാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു കെ​​​​എ​​​​സ്എം​​​​എ​​​​സ്എ ക​​​​ർ​​​​ഷ​​​​ക സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റി​​​​ലേ​​​​ക്ക് മാ​​​​ർ​​​​ച്ചും ധ​​​​ർ​​​​ണ​​​​യും ന​​​​ട​​​​ത്തി.

സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് സ​​​​ലി​​​​കു​​​​മാ​​​​റി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ പാ​​​​ള​​​​യം ര​​​​ക്ത​​​​സാ​​​​ക്ഷി മ​​​​ണ്ഡ​​​​പ​​​​ത്തി​​​​ൽ​​​നി​​​​ന്നും നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​ന് ക്ഷീ​​​​ര​​​​ക​​​​ർ​​​​ഷ​​​​ക​​​​രെ പ​​​​ങ്കെ​​​​ടു​​​​പ്പി​​​​ച്ചു ന​​​​ട​​​​ത്തി​​​​യ മാ​​​​ർ​​​​ച്ച് എ​​​​റ​​​​ണാ​​​​കു​​​​ളം മി​​​​ൽ​​​​മ മു​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ജോ​​​​ൺ തെ​​​​രു​​​​വ​​​​ത്ത് ഫ്ലാ​​​​ഗ് ഓ​​​​ഫ് ചെ​​​​യ്തു.

മി​​​​ൽ​​​​മ എ​​​​റ​​​​ണാ​​​​കു​​​​ളം മേ​​​​ഖ​​​​ലാ യൂ​​​​ണി​​​​യ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ സി.​​​​എ​​​​ൻ. വ​​​​ത്സ​​​​ല​​​​ൻ​​​​പി​​​​ള്ള ധ​​​​ർ​​​​ണ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.

കെ​​​​എ​​​​സ്എം​​​​എ​​​​സ്എ സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി അ​​​​നി​​​​ൽ കു​​​​മാ​​​​ർ, ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളാ​​​​യ സോ​​​​ണി തെ​​​​ല്ലാ​​​​മാ​​​​ടം, ജോ​​​​യ്മോ​​​​ൻ, അ​​​​ജേ​​​​ഷ് മോ​​​​ഹ​​​​ന​​​​ൻ, സോ​​​​ണി ഈ​​​​റ്റ​​​​ക്ക​​​​ൻ, വ​​​​ത്സ​​​​ല​​​​ൻ അ​​​​ടി​​​​മാ​​​​ലി, ജോ​​​​സ്‌​​​​കു​​​​ട്ടി ശാ​​​​ന്തി​​​​ഗ്രാം, സ​​​​ണ്ണി തെ​​​​ങ്ങും​​​​പ​​​​ള്ളി, ജോ​​​​ണി വ​​​​ണ്ണ​​​​പ്പു​​​​റം, സാ​​​​ജു തോ​​​​പ്രാം​​​​കു​​​​ടി എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

Kerala

ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് ക്ഷീ​ര​സാ​ന്ത്വ​നം ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യി​ൽ അം​ഗ​മാ​കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ക്ഷീ​​​ര​​​ക​​​ർ​​​ഷ​​​ക ക്ഷേ​​​മ​​​നി​​​ധി ബോ​​​ർ​​​ഡി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ക്ഷീ​​​ര​​​വി​​​ക​​​സ​​​ന വ​​​കു​​​പ്പി​​​ന്‍റെ​​​യും മി​​​ൽ​​​മ​​​യു​​​ടെ​​​യും സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ ക്ഷീ​​​ര​​​ക​​​ർ​​​ഷ​​​ക​​​ർ​​​ക്കും ക്ഷീ​​​ര​​​സ​​​ഹ​​​ക​​​ര​​​ണ സം​​​ഘം ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ​​​ക്കു​​​മാ​​​യി ന​​​ട​​​പ്പി​​​ലാ​​​ക്കി​​​ വ​​​രു​​​ന്ന സ​​​മ​​​ഗ്ര ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി​​​യാ​​​യ ക്ഷീ​​​ര​​​സാ​​​ന്ത്വ​​​നം ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​ദ്ധ​​​തി​​​യി​​​ൽ അം​​​ഗ​​​മാ​​​കാം.

പ​​​ദ്ധ​​​തി​​​യി​​​ൽ അം​​​ഗ​​​ങ്ങ​​​ളാ​​​കു​​​ന്ന ക്ഷേ​​​മ​​​നി​​​ധി അം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് പ്രീ​​​മി​​​യം തു​​​ക​​​യു​​​ടെ 50 ശ​​​ത​​​മാ​​​നം സ​​​ബ്സി​​​ഡി ല​​​ഭി​​​ക്കും. https://app.ksheeras anthwanam.co.in/ വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ മാ​​​ർ​​​ച്ച് 10 ന​​​കം അം​​​ഗ​​​ങ്ങ​​​ളാ​​​കാ​​​ൻ അ​​​പേ​​​ക്ഷ ന​​​ൽ​​​കാം.

പ​​​ദ്ധ​​​തി​​​യി​​​ൽ ആ​​​രോ​​​ഗ്യസു​​​ര​​​ക്ഷ, അ​​​പ​​​ക​​​ടസു​​​ര​​​ക്ഷ, ലൈ​​​ഫ് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് എ​​​ന്നി​​​വ​​​യു​​​ടെ പ​​​രി​​​ര​​​ക്ഷ ല​​​ഭി​​​ക്കു​​​ന്നു. ആ​​​രോ​​​ഗ്യ സു​​​ര​​​ക്ഷ പ​​​ദ്ധ​​​തി​​​യി​​​ൽ 80 വ​​​യ​​​സ്‌​​​ വ​​​രെ​​​യു​​​ള്ള ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് യാ​​​തൊ​​​രു ആ​​​രോ​​​ഗ്യ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ളും കൂ​​​ടാ​​​തെ അം​​​ഗ​​​ങ്ങ​​​ളാ​​​കാം. ര​​​ണ്ടു ല​​​ക്ഷം രൂ​​​പ​​​യു​​​ടെ പ​​​രി​​​ര​​​ക്ഷ​​​യും നി​​​ല​​​വി​​​ലെ അ​​​സു​​​ഖ​​​ങ്ങ​​​ൾ​​​ക്ക് 50,000 രൂ​​​പ വ​​​രെ​​​യു​​​ള്ള പ​​​രി​​​ര​​​ക്ഷ​​​യും ല​​​ഭി​​​ക്കും.

തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ കാഷ്‌ലെസ്‌ ചി​​​കി​​​ത്സാ സൗ​​​ക​​​ര്യ​​​വും മ​​​റ്റ് അം​​​ഗീ​​​കൃ​​​ത ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ ചി​​​കി​​​ത്സ​​​യ്ക്ക് റീ-​​​ഇം​​​ബേ​​​ഴ്സ്മെ​​​ന്‍റ് സൗ​​​ക​​​ര്യ​​​വും ല​​​ഭ്യ​​​മാ​​​ണ്.

ആ​​​ശു​​​പ​​​ത്രി ചി​​​കി​​​ത്സ​​​യ്ക്കു​​​ മു​​​മ്പും ശേ​​​ഷ​​​വും അ​​​തി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു​​​ണ്ടാ​​​കു​​​ന്ന ചെ​​​ല​​​വു​​​ക​​​ൾ യ​​​ഥാ​​​ക്ര​​​മം 30, 60 ദി​​​വ​​​സ​​​ത്തേ​​​ക്ക് ല​​​ഭി​​​ക്കും. പ​​​ദ്ധ​​​തി​​​യി​​​ൽ അം​​​ഗ​​​ങ്ങ​​​ളാ​​​കാ​​​നും കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​റി​​​യാ​​​നു​​​മാ​​​യി തൊ​​​ട്ട​​​ടു​​​ത്ത ക്ഷീ​​​ര​​​വി​​​ക​​​സ​​​ന യൂ​​​ണി​​​റ്റ് ഓ​​​ഫീ​​​സു​​​മാ​​​യോ ക്ഷീ​​​ര​​​സം​​​ഘ​​​ങ്ങ​​​ളു​​​മാ​​​യോ കേ​​​ര​​​ള ക്ഷീ​​​ര​​​ക​​​ർ​​​ഷ​​​ക ക്ഷേ​​​മ​​​നി​​​ധി ബോ​​​ർ​​​ഡു​​​മാ​​​യോ ബ​​​ന്ധ​​​പ്പെ​​​ട​​​ണം.

Kerala

ക്ഷീ​ര​ക​ര്‍​ഷ​ക ക​ര​ട് ന​യം; ഉ​ന്ന​ത​ത​ല സ​മി​തി രൂ​പവത്​ക​രി​ച്ചു

കോ​​​​ഴി​​​​ക്കോ​​​​ട്: സം​​​​സ്ഥാ​​​​ന​​​​ത്തെ ക്ഷീ​​​​ര​​​​മേ​​​​ഖ​​​​ല​​​​യു​​​​ടെ സ​​​​മ​​​​ഗ്ര വി​​​​ക​​​​സ​​​​ന​​​​വും ക്ഷീ​​​​ര​​​ക​​​​ര്‍​ഷ​​​​ക​​​​രു​​​​ടെ ക്ഷേ​​​​മ​​​​വും മു​​​​ന്‍​നി​​​​ര്‍​ത്തി ക്ഷീ​​​​ര ക​​​​ര്‍​ഷ​​​​ക ക​​​​ര​​​​ട് ന​​​​യം ത​​​യാ​​​​റാ​​​​ക്കു​​​​ന്നു. ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ഉ​​​​ന്ന​​​​ത​​​​ത​​​​ല സ​​​​മി​​​​തി​​​​ രൂ​​​​പ​​​വ​​​ത്​​​​ക​​​​രി​​​​ച്ചു.

സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ ക​​​​ന്നു​​​​കാ​​​​ലി ന​​​​യ​​​​ത്തി​​​​ന്‍റെ മാ​​​​തൃ​​​​ക​​​​യി​​​​ല്‍ ക​​​​ര​​​​ട് ന​​​​യം എ​​​​ത്ര​​​​യും വേ​​​​ഗം ത​​​​യാ​​​​റാ​​​​ക്കി സ​​​​മ​​​​ര്‍​പ്പി​​​​ക്കാ​​​​നാ​​​​ണു സ​​​​മി​​​​തി​​​​ക്കു ല​​​​ഭി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന നി​​​​ര്‍​ദ്ദേ​​​​ശം.

ക്ഷീ​​​​ര​​​​ക​​​​ര്‍​ഷ​​​​ക ക​​​​ര​​​​ടു ന​​​​യ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി വി​​​​വി​​​​ധ ത​​​​ല​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്ന് ക്ഷീ​​​​ര​​​​വി​​​​ക​​​​സ​​​​ന വ​​​​കു​​​​പ്പ് ആ​​​​ശ​​​​യ​​​​ങ്ങ​​​​ളും നി​​​​ര്‍​ദേ​​​​ശ​​​​ങ്ങ​​​​ളും സ്വ​​​​രൂ​​​​പി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​ത് ക്രോ​​​​ഡീ​​​​ക​​​​രി​​​​ച്ചു രൂ​​​​പ​​​​പ്പെ​​​​ടു​​​​ത്തി​​​​യ 17 ഇ​​​​ന നി​​​​ര്‍​ദേ​​​​ശ​​​​ങ്ങ​​​​ള്‍ ഉ​​​​ന്ന​​​​ത​​​​ത​​​​ല സ​​​​മി​​​​തി പ​​​​രി​​​​ശോ​​​​ധി​​​​ച്ചാ​​​​ണ് ക​​​​ര​​​​ട് ന​​​​യം ത​​​​യാ​​​​റാ​​​​ക്കു​​​​ക.

ക്ഷീ​​​​ര​​​​വി​​​​ക​​​​സ​​​​ന വ​​​​കു​​​​പ്പ് അ​​​​ഡീ​​​​ഷ​​​​ണ​​​​ല്‍ ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി ചെ​​​​യ​​​​ര്‍​മാ​​​​നാ​​​​യും ക്ഷീ​​​​ര​​​​വി​​​​ക​​​​സ​​​​ന വ​​​​കു​​​​പ്പ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ക​​​​ണ്‍​വീ​​​​ന​​​​റാ​​​​യും പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന സ​​​​മി​​​​തി​​​​യി​​​​ല്‍ മൃ​​​​ഗ​​​​സം​​​​ര​​​​ക്ഷ​​​​ണ വ​​​​കു​​​​പ്പ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍, മി​​​​ല്‍​മ എം​​​​ഡി, കേ​​​​ര​​​​ള ലൈ​​​​വ്‌​​​​സ്റ്റോ​​​​ക്ക് ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് ബോ​​​​ര്‍​ഡ് മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍, നാ​​​​ഷ​​​​ണ​​​​ല്‍ ഡെ​​​​യ​​​​റി ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് ബോ​​​​ര്‍​ഡ് ദ​​​​ക്ഷി​​​​ണ മേ​​​​ഖ​​​​ല വ​​​​കു​​​​പ്പ് മേ​​​​ധാ​​​​വി, കേ​​​​ര​​​​ള വെ​​​​റ്റ​​​​റി​​​​ന​​​​റി ആ​​​​ന്‍​ഡ് അ​​​​നി​​​​മ​​​​ല്‍ സ​​​​യ​​​​ന്‍​സ​​​​സ് യൂ​​​​ണി​​​​വേ​​​​ഴ്‌​​​​സി​​​​റ്റി ഡെ​​​​യ​​​​റി സ​​​​യ​​​​ന്‍​സ് വ​​​​കു​​​​പ്പ് മേ​​​​ധാ​​​​വി, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം, എ​​​​റ​​​​ണാ​​​​കു​​​​ളം, മ​​​​ല​​​​ബാ​​​​ര്‍ മേ​​​​ഖ​​​​ലാ സ​​​​ഹ​​​​ക​​​​ര​​​​ണ ക്ഷീ​​​​രോ​​​​ത്പാ​​​​ദ​​​​ക യൂ​​​​ണി​​​​യ​​​​ന്‍ ലി​​​​മി​​​​റ്റ​​​​ഡ് മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍​മാ​​​​ര്‍ എ​​​​ന്നി​​​​വ​​​​രാ​​​​ണ് അം​​​​ഗ​​​​ങ്ങ​​​​ള്‍.

പ്ര​​​​ധാ​​​​ന നി​​​​ര്‍​ദേശ​​​​ങ്ങ​​​​ള്‍

  • ക്ഷീ​​​​ര​​​​ക​​​​ര്‍​ഷ​​​​ക​​​​ര്‍​ക്ക് ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ള്‍ ല​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള 5 ല​​​​ക്ഷം രൂ​​​​പ​​​​യു​​​​ടെ വ​​​​രു​​​​മാ​​​​ന പ​​​​രി​​​​ധി നീ​​​​ക്കം ചെ​​​​ യ്യു​​​​ക
  • കാ​​​​ലി​​​​ത്തീ​​​​റ്റ സ​​​​ബ്സി​​​​ഡി, പാ​​​​ല്‍ ഇ​​​​ന്‍​സെ​​​​ന്‍റീ​​​​വ് എ​​​​ന്നി​​​​വ​​​​യു​​​​ടെ പ​​​​രി​​​​ധി​​​​യും തു​​​​ക​​​​യും ഉ​​​​യ​​​​ര്‍​ത്തു​​​​ക
  • ചാ​​​​ണ​​​​കം, ഗോ​​​​മൂ​​​​ത്രം എ​​​​ന്നി​​​​വ​​​​യി​​​​ല്‍നി​​​​ന്നു മൂ​​​​ല്യ​​​​വ​​​​ർ​​​​ധി​​​​ത ഉ​​​ത്പ​​​​ന്ന​​​​ങ്ങ​​​​ള്‍ നി​​​​ര്‍​മി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി കൃ​​​​ഷി വ​​​​കു​​​​പ്പു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ക്കു​​​​ക
  • ഫാം ​​​​ലൈ​​​​സ​​​​ന്‍​സിം​​​​ഗി​​​​ലെ സ​​​​ങ്കീ​​​​ര്‍​ണ​​​​ത​​​​ക​​​​ള്‍ ഒ​​​​ഴി​​​​വാ​​​​ക്കാ​​​​ന്‍ ഐ​​​​ടി അ​​​​ധി​​​​ഷ്ഠി​​​​ത ഏ​​​​ക​​​​ജാ​​​​ല​​​​ക സം​​​​വി​​​​ധാ​​​​നം ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്തു​​​​ക
  • പാ​​​​ലി​​​​ന്‍റെ ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​ര പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ല്‍ ക്ഷീ​​​​ര​​​​വി​​​​ക​​​​സ​​​​ന വ​​​​കു​​​​പ്പി​​​​ന് കൂ​​​​ടു​​​​ത​​​​ല്‍ അ​​​​ധി​​​​കാ​​​​രം ന​​​​ല്‍​കു​​​​ക
  • തൊ​​​​ഴി​​​​ലു​​​​റ​​​​പ്പു പ​​​​ദ്ധ​​​​തി​​​​യി​​​​ല്‍ ക​​​​ന്നു​​​​കാ​​​​ലി വ​​​​ള​​​​ര്‍​ത്ത​​​​ല്‍കൂ​​​​ടി ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തു​​​​ക
  • സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ പൊ​​​​തു​​​​പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളി​​​​ല്‍ ല​​​​ഘു​​​​ഭ​​​​ക്ഷ​​​​ണ​​​​മാ​​​​യി നാ​​​​ട​​​​ന്‍ ക്ഷീ​​​​രോ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ള്‍ വി​​​​ത​​​​ര​​​​ണം ചെ​​​​യ്ത് വി​​​​പ​​​​ണി​​​സാ​​​​ധ്യ​​​​ത വ​​​​ര്‍​ധി​​​​പ്പി​​​​ക്കു​​​​ക.

Business

എ​​ഐ അ​​സി​​സ്റ്റ​​ന്‍റ് അ​​വ​​ത​​രി​​പ്പി​​ച്ച് അ​​മൂൽ

ആ​​ന​​ന്ദ് (ഗു​​ജ​​റാ​​ത്ത്): ലോ​​കം അ​​ത്യാ​​ധു​​നി​​ക സാ​​ങ്കേ​​തി​​വി​​ദ്യ​​ക​​ളെ കൈ​​നീ​​ട്ടി സ്വീ​​ക​​രി​​ക്കു​​ന്ന ആ ​​കാ​​ല​​ത്ത് ഇ​​ന്ത്യ​​യി​​ൽ പാ​​ലിന്‍റെയും പാ​​ലു​​ത്പ​​ന്ന​​ങ്ങ​​ളു​​ടെയും നി​​ർ​​മാ​​ണ ഭീ​​മന്മാ​​രാ​​യ അ​​മൂ​ൽ സ​​ര​​ളാ​​ബെ​​ൻ എ​​ന്ന പേ​​രി​​ൽ ആ​​ർ​​ട്ടി​​ഫി​​ഷ്യ​​ൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് അ​​ധി​​ഷ്ഠി​​ത ഡി​​ജി​​റ്റ​​ൽ അ​​സി​​സ്റ്റ​​ന്‍റി​​നെ അ​​വ​​ത​​രി​​പ്പി​​ച്ചു.

താ​​ഴെ​​ത്ത​​ട്ടി​​ലു​​ള്ള ക്ഷീ​​ര​​ക​​ർ​​ഷ​​ക​​രു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ൽ വി​​പ്ല​​വ​​ക​​ര​​മാ​​യ മാ​​റ്റം കൊ​​ണ്ടു​​വ​​രാ​​നാ​​ണ് ഈ ​​പ​​ദ്ധ​​തി ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. ഇ​​തോ​​ടെ ഗു​​ജ​​റാ​​ത്തി​​ലെ ആ​​യി​​ര​​ക്ക​​ണ​​ക്കി​​നു ഗ്രാ​​മ​​ങ്ങ​​ളി​​ലു​​ള്ള ക​​ർ​​ഷ​​ക​​ർ​​ക്ക് ഏ​​തു സ​​മ​​യ​​ത്തും സ​​ഹാ​​യ​​ത്തി​​നു സ​​മീ​​പി​​ക്കാ​​വു​​ന്ന ഒ​​രു പു​​തി​​യ സ​​ഹാ​​യി​​യെ ല​​ഭി​​ക്കും.

24 മ​​ണി​​ക്കൂ​​റും സേ​​വ​​നം

അ​​മൂലി​​ന്‍റെ ഓ​​ട്ടോ​​മാ​​റ്റി​​ക് മി​​ൽ​​ക് ക​​ള​​ക്ഷ​​ൻ സി​​സ്റ്റം (എ​​എം​​സി​​എ​​സ്), പ​​ശു​​ദാ​​ൻ അ​​പ്ലി​​ക്കേ​​ഷ​​ൻ എ​​ന്നി​​വ​​യു​​മാ​​യി സം​​യോ​​ജി​​പ്പി​​ച്ചാ​​ണ് സ​​ര​​ളാ​​ബെ​​ൻ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്. ക​​ന്നു​​കാ​​ലി​​ക​​ളു​​ടെ ആ​​രോ​​ഗ്യം, കു​​ത്തി​​വ​​യ്പ് വി​​വ​​ര​​ങ്ങ​​ൾ, ചി​​കി​​ത്സ, തീ​​റ്റ​​ക്ര​​മം, പ്ര​​ജ​​ന​​നം എ​​ന്നി​​വ​​യെ​​ക്കു​​റി​​ച്ചു​​ള്ള മാ​​ർ​​ഗ​​നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ഇ​​ത് ക​​ർ​​ഷ​​ക​​ർ​​ക്കു ന​​ല്കും. കൂ​​ടാ​​തെ ക്ഷീ​​ര​​ക​​ർ​​ഷ​​ക​​ർ​​ക്കു​​ള്ള സ​​ർ​​ക്കാ​​ർ പ​​ദ്ധ​​തി​​ക​​ളെ​​ക്കു​​റി​​ച്ചും സ​​ബ്സി​​ഡി​​ക​​ളെ​​ക്കു​​റി​​ച്ചു​​മു​​ള്ള വി​​വ​​ര​​ങ്ങ​​ളും എ​​ഐ അ​​സി​​സ്റ്റ​​ന്‍റ് ന​​ൽ​​കും.

ക​​ർ​​ഷ​​ക​​ർ​​ക്ക് അ​​മൂൽ ഫാ​​ർ​​മ​​ർ മൊ​​ബൈ​​ൽ ആ​​പ്ലി​​ക്കേ​​ഷ​​നി​​ലൂ​​ടെ സേ​​വ​​നം ല​​ഭി​​ക്കും. ഇ​​തി​​കംത​​ന്നെ ഈ ​​ആ​​പ്പ് 10 ല​​ക്ഷ​​ത്തി​​ല​​ധി​​കം ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്തു. സ്മാ​​ർ​​ട്ട്ഫോ​​ണ്‍ ഇ​​ല്ലാ​​ത്ത​​വ​​ർ​​ക്കും ലാ​​ൻ​​ഡ്ഫോ​​ണ്‍ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​വ​​ർ​​ക്കും വോ​​യി​​സ് കോ​​ൾ വ​​ഴി സേ​​വ​​നം പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്താം. ഗു​​ജ​​റാ​​ത്തി ഭാ​​ഷ​​യാ​​ണ് പ്ര​​ധാ​​ന​​മാ​​യും ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തി​​നാ​​ൽ ക​​ർ​​ഷ​​ക​​ർ​​ക്ക് ആ​​ശ​​യ​​മ​​വി​​നി​​മ​​യം അ​​നാ​​യാ​​സ​​മാ​​കും.

അ​​മൂൽ എ​​ഐ​​യു​​ടെ സേ​​വ​​നം ഗു​​ജ​​റാ​​ത്തി​​ലു​​ട​​നീ​​ള​​മു​​ള്ള 18500ലേ​​റെ​​യു​​ള്ള ഗ്രാ​​മ​​ങ്ങ​​ളി​​ലെ ഏ​​ക​​ദേ​​ശം 36 ല​​ക്ഷം ക്ഷീ​​രോ​​ത്പാ​​ദ​​ക​​ർ​​ക്കു ല​​ഭി​​ക്കു​​മെ​​ന്നാ​​ണ് ക​​രു​​തു​​ന്ന​​ത്. ഈ ​​ക​​ർ​​ഷ​​ർ ദി​​വ​​സേ​​ന 350 ല​​ക്ഷം ലി​​റ്റ​​റി​​ലേ​​റെ പാ​​ലാ​​ണ് വി​​ത​​ര​​ണം ചെ​​യ്യു​​ന്ന​​ത്.

ഇ​​ന്ത്യ​​യി​​ലെ ഏ​​റ്റ​​വും വി​​പു​​ല​​മാ​​യ സ​​ഹ​​ക​​ര​​ണ ഐ​​ടി ഇ​​ക്കോ​​സി​​സ്റ്റ​​ങ്ങ​​ളി​​ലൊ​​ന്നി​​ലാ​​ണ് ഈ ​​എ​​ഐ പ്ലാ​​റ്റ്ഫോം വി​​ക​​സി​​പ്പി​​ച്ചെ​​ടു​​ത്തി​​രി​​ക്കു​​ന്ന​​ത്. അ​​മൂലി​​ന്‍റെ ഡി​​ജി​​റ്റ​​ൽ സം​​വി​​ധാ​​നം കൈ​​കാ​​ര്യം ചെ​​യ്യു​​ന്ന വി​​വ​​ര​​ശേ​​ഖ​​ര​​ത്തി​​ൽ പ്ര​​തി​​വ​​ർ​​ഷം 1200 കോ​​ടി​​യി​​ല​​ധി​​കം ലിറ്റർ പാ​​ൽ സം​​ഭ​​ര​​ണ ഇ​​ട​​പാ​​ടു​​ക​​ൾ. 1200 ഡോ​​ക്ട​​ർ​​മാ​​ർ വ​​ഴി മൂ​​ന്നു കോ​​ടി​​യി​​ല​​ധി​​കം ക​​ന്നു​​കാ​​ലി​​ക​​ൾ​​ക്കു ന​​ൽ​​കു​​ന്ന ലക്ഷക്കണക്കിനു ചി​​കി​​ത്സകൾ, ഓ​​രോ വ​​ർ​​ഷ​​വും ന​​ട​​ത്തു​​ന്ന ഏ​​ക​​ദേ​​ശം 70 ല​​ക്ഷം കൃ​​ത്രി​​മ ബീ​​ജ​​സ​​ങ്ക​​ല​​ന​​ങ്ങ​​ൾ എ​​ന്നി​​വ കൈ​​കാ​​ര്യം ചെ​​യ്യു​​ന്നു.

District News

കൈ​ പൊ​ള്ളി ക്ഷീ​ര​ക​ര്‍ഷ​ക​ര്‍; പാ​ല്‍വി​ല കൂ​ട്ടാ​തെ പ​റ്റി​ല്ല

കോ​ട്ട​യം: വേ​ന​ല്‍ ശ​ക്തി​പ്പെ​ടും​തോ​റും ക്ഷീ​ര​ക​ര്‍ഷ​ക​ര്‍ക്ക് ന​ഷ്ടം പെ​രു​കു​ന്നു. വേ​ന​ലി​ല്‍ പ​ച്ച​പ്പു​ല്ല് കി​ട്ടാ​നി​ല്ല. കാ​ലി​ത്തീ​റ്റ​യ്ക്ക് താ​ങ്ങാ​നാ​വാ​ത്ത വി​ല​യും. വേ​ന​ലി​ല്‍ ഉ​ത്പാ​ദ​ന​ച്ചെ​ല​വ് കൂ​ടി​വ​രു​മ്പോ​ഴും പാ​ലി​ന്‍റെ സം​ഭ​ര​ണ​വി​ല ഉ​യ​ര്‍ത്തു​ന്നി​ല്ല. ത​ദ്ദേ​ശ ഇ​ല​ക‌്ഷ​നു പി​ന്നാ​ലെ പാ​ല്‍വി​ല കൂ​ട്ടു​മെ​ന്ന് മ​ന്ത്രി ചി​ഞ്ചു​റാ​ണി നി​യ​മ​സ​ഭ​യി​ല്‍ പ്ര​സ്താ​വി​ച്ചി​രു​ന്നു. പ​ശു​വി​നെ പ​രി​പാ​ലി​ക്കു​ന്ന​തു​ള്‍പ്പെ​ടെ നോ​ക്കി​യാ​ല്‍ ഒ​രു ലി​റ്റ​ര്‍ പാ​ല്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തി​ന് 60 രൂ​പ​യ്ക്ക മു​ക​ളി​ല്‍ ചെ​ല​വു​ വ​രും.

മി​ല്‍ക്ക് സൊ​സൈ​റ്റി​ക​ളി​ല്‍ നി​ല​വി​ല്‍ ലി​റ്റ​റി​ന് ശ​രാ​ശ​രി 42 രൂ​പ​യാ​ണ് ക​ര്‍ഷ​ക​നു കി​ട്ടു​ന്ന​ത്. ജ​ല​സ്രോ​ത​സു​ക​ള്‍ വ​റ്റു​ന്ന​തോ​ടെ പ​ശു​ക്ക​ളെ കു​ളി​പ്പി​ക്കാ​നും കു​ടി​പ്പി​ക്കാ​നും വെ​ള്ളം ക​ണ്ടെ​ത്തു​ക ദു​ഷ്‌​ക​ര​മാ​കും. ഒ​രു ചാ​ക്ക് കാ​ലി​ത്തീ​റ്റ​യ്ക്ക് 1500 രൂ​പ​യും ഒ​രു ചാ​ക്ക് ത​വി​ടി​ന് 1400 രൂ​പ​യും ഒ​രു കെ​ട്ട് വൈ​ക്കോ​ലി​ന് 300 രൂ​പ​യു​മാ​ണ് വി​ല.

പ​ച്ച​പ്പു​ല്ല് കൊ​ടു​ക്കു​മ്പോ​ള്‍ കി​ട്ടു​ന്ന പാ​ല് വൈ​ക്കോ​ൽ കൊ​ടു​ക്കു​മ്പോ​ള്‍ കി​ട്ടി​ല്ല. കൊ​ഴു​പ്പ് നോ​ക്കി​യാ​ണ് ക്ഷീ​ര​സം​ഘ​ങ്ങ​ള്‍ പാ​ലി​നു വി​ല ന​ല്‍കു​ന്ന​ത്. പാ​ലി​ന് കൊ​ഴു​പ്പ് കു​റ​ഞ്ഞ​തോ​ടെ കി​ട്ടു​ന്ന വി​ല​യി​ലും കു​റ​വു​വ​ന്നു. ചെ​റു​കി​ട ക​ര്‍ഷ​ക​രെ​യാ​ണ് ഇ​തു സാ​ര​മാ​യി ബാ​ധി​ക്കു​ന്ന​ത്.

വ​ന്‍കി​ട ഫാ​മു​ക​ളി​ല്‍ ഫാ​നു​ക​ള്‍ സ്ഥാ​പി​ച്ചു തൊ​ഴു​ത്ത് ശീ​തീ​ക​രി​ക്കു​ക​യും ജ​ല​സേ​ച​ന സൗ​ക​ര്യ​മു​ള്ള ഫാ​മു​ക​ളി​ല്‍ പ​ച്ച​പ്പു​ല്ലു​ക​ള്‍ വ​ച്ചു​പി​ടി​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​ന് വ​ലി​യ ചെ​ല​വ് വ​രും. ഏ​താ​നും പ​ശു​ക്ക​ളെ മാ​ത്രം വ​ള​ര്‍ത്തു​ന്ന ക​ര്‍ഷ​ക​ര്‍ക്ക് ഇ​ത് താ​ങ്ങാ​നാ​വി​ല്ല.

ആ​റു​വ​ര്‍ഷം മു​ന്പ് മി​ല്‍മ ന​ട​ത്തി​യ പ​ഠ​ന​ത്തി​ല്‍ ഒ​രു ലി​റ്റ​ര്‍ പാ​ല്‍ ഉ​ത്പാ​ദി​പ്പി​ക്കാ​ന്‍ 48.50 രൂ​പ ചെ​ല​വു​വ​രു​മെ​ന്നു ക​ണ്ടെ​ത്തി​യി​രു​ന്നു. അ​ന്ന് ഒ​രു കി​ലോ കാ​ലി​ത്തീ​റ്റ​യ്ക്ക് 23.50 രൂ​പ​യാ​യി​രു​ന്ന​ത് 32 രൂ​പ​യാ​യി. വേ​ന​ല്‍ ശ​ക്തി​പ്പെ​ട്ട​തോ​ടെ പ​ശു​ക്ക​ള്‍ക്ക് പ​നി, അ​കി​ടു​വീ​ക്കം, കു​ള​മ്പു​രോ​ഗം ഉ​ള്‍പ്പെ​ടെ രോ​ഗ​ങ്ങ​ള്‍ വ​ര്‍ധി​ച്ചു​വ​രി​ക​യാ​ണ്. മ​രു​ന്നു​വി​ല നോ​ക്കി​യാ​ല്‍ ചി​കി​ത്സ ഭാ​രി​ച്ച ബാ​ധ്യ​ത​യാ​ണ്. പ​ശു​വ​ള​ര്‍ത്ത​ലി​ല്‍ മെ​ച്ച​മ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ക്ഷീ​ര​മേ​ഖ​ല​യി​ല്‍നി​ന്നു പി​ന്‍വാ​ങ്ങു​ന്ന ക​ര്‍ഷ​ക​രു​ടെ എ​ണ്ണം വ​ര്‍ധി​ച്ചു​വ​രി​ക​യാ​ണ്. ര​ണ്ടും മൂ​ന്നും പ​ശു​ക്ക​ളെ വ​ള​ര്‍ത്തു​ന്ന​വ​ര്‍ക്ക് ഇ​പ്പോ​ള്‍ മേ​ഖ​ല​യി​ല്‍ പി​ടി​ച്ചു നി​ല്‍ക്കാ​ന്‍ സാ​ധി​ക്കു​ന്നി​ല്ല.

സം​ഭ​ര​ണ​വി​ല ഉ​യ​ര്‍ത്തു​ക​യും കാ​ലി​ത്തീ​റ്റ​യ്ക്ക് ഉ​ള്‍പ്പെ​ടെ സ​ബ്സി​ഡി അ​നു​വ​ദി​ക്കു​ക​യും ചെ​യ്യാ​തെ ക്ഷീ​ര​മേ​ഖ​ല മു​ന്നോ​ട്ടു​ പോ​കി​ല്ല. ലി​റ്റ​റി​ന് ആ​റു രൂ​പ​യു​ടെ വ​ര്‍ധ​ന​യു​ണ്ടാ​കു​മെ​ന്നാ​ണ് ക​ര്‍ഷ​ക​രു​ടെ പ്ര​തീ​ക്ഷ. ഇ​തി​നു മു​ന്‍പ് 2019 സെ​പ്റ്റം​ബ​റി​ല്‍ ലി​റ്റ​റി​ന് നാ​ലു രൂ​പ​യും 2022 ഡി​സം​ബ​റി​ല്‍ ലി​റ്റ​റി​ന് ആ​റു രൂ​പ​യും മി​ല്‍മ കൂ​ട്ടി​യി​രു​ന്നു. നി​ല​വി​ല്‍ മി​ല്‍മ പാ​ല്‍ വി​ല ലി​റ്റ​റി​ന് 56 രൂ​പ​യാ​ണ്.

Business

ഇന്ത്യ - യൂറോപ്യൻ യൂണിയൻ വ്യാപാര ക​രാ​ർ; ട്രം​പി​നു​ള്ള മ​റു​പ​ടി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: അ​​​​ടു​​​​ത്ത​​​​യാ​​​​ഴ്ച യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​മാ​​​​കു​​​​ന്ന ഇ​​​​ന്ത്യ- യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​ൻ സ്വ​​​​ത​​​​ന്ത്ര വ്യാ​​​​പാ​​​​ര ക​​​​രാ​​​​ർ അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് ഉ​​​​യ​​​​ർ​​​​ത്തു​​​​ന്ന തീ​​​​രു​​​​വ ഭീ​​​​ഷ​​​​ണി അ​​​​ട​​​​ക്ക​​​​മു​​​​ള്ള വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ൾ​​​​ക്കും സ​​​​മ്മ​​​​ർ​​​​ദ​​​​ങ്ങ​​​​ൾ​​​​ക്കു​​​​മു​​​​ള്ള ഇ​​​​ന്ത്യ​​​​യു​​​​ടെ​​​​യും യൂ​​​​റോ​​​​പ്യ​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ​​​​യും മ​​​​റു​​​​പ​​​​ടി​​​​യാ​​​​കും. ക​​​​ഴി​​​​ഞ്ഞ ഫെ​​​​ബ്രു​​​​വ​​​​രി​​​​യി​​​​ൽ ച​​​​ർ​​​​ച്ച​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ച്ച ഇ​​​​ന്ത്യ- അ​​​​മേ​​​​രി​​​​ക്ക സ്വ​​​​ത​​​​ന്ത്ര വ്യാ​​​​പാ​​​​ര ക​​​​രാ​​​​ർ വ​​​​ഴി​​​​മു​​​​ട്ടി നി​​​​ൽ​​​​ക്കു​​​​ക​​​​യു​​​​മാ​​​​ണ്.

ഇ​​​​ന്ത്യ​​​ക്കെ​​​​തി​​​​രാ​​​​യ തീ​​​​രു​​​​വ മു​​​​ത​​​​ൽ ഗ്രീ​​​​ൻ​​​​ലാ​​​​ൻ​​​​ഡ് പി​​​​ടി​​​​ച്ചെ​​​​ടു​​​​ക്കാ​​​​നു​​​​ള്ള ട്രം​​​​പി​​​​ന്‍റെ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളാ​​​​ണ് ഇ​​​​ന്ത്യ- ഇ​​​​യു ക​​​​രാ​​​​ർ വേ​​​​ഗ​​​​ത്തി​​​​ലാ​​​​ക്കി​​​​യ​​​​ത്. ഇ​​​​ന്ത്യ​​​​യി​​​​ൽ​​​നി​​​​ന്നു​​​​ള്ള എ​​​​ല്ലാ ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​ക​​​​ൾ​​​​ക്കും 50 ശ​​​​ത​​​​മാ​​​​നം തീ​​​​രു​​​​വ ചു​​​​മ​​​​ത്തു​​​​ക​​​​യും യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​ൻ ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​ക​​​​ൾ​​​​ക്ക് 20 ശ​​​​ത​​​​മാ​​​​നം അ​​​​ടി​​​​സ്ഥാ​​​​ന തീ​​​​രു​​​​വ ചു​​​​മ​​​​ത്തു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു.

ചൈ​​​​ന​​​​യു​​​​ടെ വെ​​​​ല്ലു​​​​വി​​​​ളി​​​​യും പ്ര​​​​ധാ​​​​ന ഘ​​​​ട​​​​ക​​​​മാ​​​​യി​​​​രു​​​​ന്നു. ഉ​​​​ത്പാ​​​​ദ​​​​ന​​​മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ ചൈ​​​​ന​​​​യു​​​​ടെ ആ​​​​ധി​​​​പ​​​​ത്യ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് ഇ​​​​യു കൂ​​​​ടു​​​​ത​​​​ൽ ആ​​​​ശ​​​​ങ്കാ​​​​കു​​​​ല​​​​രാ​​​​ണ്. ചൈ​​​​നീ​​​​സ് എ​​​​തി​​​​രാ​​​​ളി​​​​ക​​​​ളു​​​​മാ​​​​യി മ​​​​ത്സ​​​​രി​​​​ക്കു​​​​ക ഇ​​​​ന്ത്യ​​​​ക്കും യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​നും പ്ര​​​​യാ​​​​സ​​​​മാ​​​​ണ്.

 കൃ​​​​ഷി, പാ​​​​ൽ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ​​​​ക്ക് ആ​​​​ശ​​​​ങ്ക

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഇ​​​​ന്ത്യ​​​​യും യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​നും ത​​​​മ്മി​​​​ൽ വ​​​​രു​​​​ന്ന സ്വ​​​​ത​​​​ന്ത്ര വ്യാ​​​​പാ​​​​ര ക​​​​രാ​​​​ർ വ​​​​ൻ​​​​കി​​​​ട വ്യ​​​​വ​​​​സാ​​​​യ​​​​ങ്ങ​​​​ൾ​​​​ക്ക് ക​​​​രു​​​​ത്തേ​​​​കും. എ​​​​ന്നാ​​​​ൽ കൃ​​​​ഷി, പാ​​​​ൽ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ക്കു ഭീ​​​​ഷ​​​​ണി​​​​യു​​​​ണ്ട്. കേ​​​​ര​​​​ള​​​​ത്തി​​​​ലെ ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്ക് പ്ര​​​​ത്യേ​​​​കി​​​​ച്ചു ക്ഷീ​​​​ര ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്ക് ക​​​​രാ​​​​ർ തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​കു​​​​മോ​​​​യെ​​​​ന്ന ആ​​​​ശ​​​​ങ്ക​​​​യു​​​​ണ്ട്.

യൂ​​​​റോ​​​​പ്യ​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ പാ​​​​ൽ, ചോ​​​ക്ലേ​​​​റ്റ് ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളും അ​​​​നി​​​​യ​​​​ന്ത്രി​​​​ത​​​​മാ​​​​യി ഇ​​​​ന്ത്യ​​​​ൻ വി​​​​പ​​​​ണി​​​​ക​​​​ളി​​​​ലേ​​​​ക്ക് ഒ​​​​ഴു​​​​കി​​​​യാ​​​​ൽ ഇ​​​​ന്ത്യ​​​​യി​​​​ലെ കൊ​​​​ക്കോ, ക്ഷീ​​​​ര ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്ക് ആ​​​​രു സം​​​​ര​​​​ക്ഷ​​​​ണം ന​​​​ൽ​​​​കു​​​​മെ​​​​ന്ന​​​​തി​​​​ൽ വ്യ​​​​ക്ത​​​​ത​​​​യി​​​​ല്ല. ലോ​​​​ക​​​​ത്തി​​​​ലെ​​​ത​​​​ന്നെ ഏ​​​​റ്റ​​​​വും മി​​​​ക​​​​ച്ച പാ​​​​ൽ, ചോ​​​ക്ലേ​​​​റ്റ്, ബി​​​​സ്ക​​​​റ്റ് നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ൾ യൂ​​​​റോ​​​​പ്യ​​​​ൻ രാ​​​​ജ്യ​​​​ങ്ങ​​​​ളാ​​​​ണ്.

എ​​​​ന്നാ​​​​ൽ ഫാ​​​​ർ​​​​മ​​​​സ്യൂ​​​​ട്ടി​​​​ക്ക​​​​ൽ​​​​സ്, എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് സാ​​​​ധ​​​​ന​​​​ങ്ങ​​​​ൾ, ഓ​​​​ട്ടോ​​​​മോ​​​​ട്ടീ​​​​വ് ഘ​​​​ട​​​​ക​​​​ങ്ങ​​​​ൾ, ഇ​​​​ല​​​​ക്‌​​​ട്രോ​​​​ണി​​​​ക്സ് തു​​​​ട​​​​ങ്ങി​​​​യ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ ക​​​​യ​​​​റ്റു​​​​മ​​​​തി വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത് ഇ​​​​ന്ത്യ​​​​ക്കു നേ​​​​ട്ട​​​​മാ​​​​കും. അ​​​​മേ​​​​രി​​​​ക്ക​​​​ൻ തീ​​​​രു​​​​വ ബാ​​​​ധി​​​​ച്ച തു​​​​ണി​​​​ത്ത​​​​ര​​​​ങ്ങ​​​​ൾ, ആ​​​​ഭ​​​​ര​​​​ണ​​​​ങ്ങ​​​​ൾ, തു​​​​ക​​​​ൽ വ​​​​സ്തു​​​​ക്ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യ്ക്ക് 27 വി​​​​ക​​​​സി​​​​ത രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ ബ​​​​ദ​​​​ൽ വി​​​​പ​​​​ണി തു​​​​റ​​​​ക്കും. നി​​​​ല​​​​വി​​​​ൽ ബം​​​​ഗ്ലാ​​​​ദേ​​​​ശി തു​​​​ണി​​​​ത്ത​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് പൂ​​​​ജ്യം തീ​​​​രു​​​​വ​​​​യു​​​​ള്ള​​​​പ്പോ​​​​ൾ ഇ​​​​ന്ത്യ​​​​ൻ തു​​​​ണി​​​​ത്ത​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് ഇ​​​​യു​​​​വി​​​​ൽ പ​​​ത്തു ശ​​​​ത​​​​മാ​​​​നം തീ​​​​രു​​​​വ​​​​യു​​​​ണ്ട്. ക​​​​രാ​​​​ർ ന​​​​ട​​​​പ്പാ​​​​യാ​​​​ൽ ഇ​​​​ന്ത്യ​​​​ക്കും തീ​​​​രു​​​​വ​​​​യി​​​​ല്ലാ​​​​താ​​​​കും.

ഇ​​​​ന്ത്യ​​​​ൻ ഐ​​​​ടി, സേ​​​​വ​​​​ന ക​​​​യ​​​​റ്റു​​​​മ​​​​തി​​​​ക്കും വി​​​​ദ​​​​ഗ്ധ പ്ര​​​​ഫ​​​​ഷ​​​​ണ​​​​ലു​​​​ക​​​​ളു​​​​ടെ കു​​​​ടി​​​​യേ​​​​റ്റ​​​​ത്തി​​​​നും ക​​​​രാ​​​​ർ സ​​​​ഹാ​​​​യ​​​​ക​​​​മാ​​​​കും. അ​​​​മേ​​​​രി​​​​ക്ക​​​​യെ ആ​​​​ശ്ര​​​​യി​​​​ക്കു​​​​ന്ന​​​​ത് കു​​​​റ​​​​യു​​​​ക​​​​യും ചെ​​​​യ്യും. സോ​​​​ളാ​​​​ർ അ​​​​ട​​​​ക്കം പു​​​​ന​​​​രു​​​​പ​​​​യോ​​​​ഗ ഊ​​​​ർ​​​​ജ​​​ഘ​​​​ട​​​​ക​​​​ങ്ങ​​​​ൾ പോ​​​​ലു​​​​ള്ള ഇ​​​​ന്ത്യ​​​​ൻ വ്യ​​​​വ​​​​സാ​​​​യ​​​​ങ്ങ​​​​ൾ​​​​ക്കും അ​​​​നു​​​​കൂ​​​​ല വി​​​​പ​​​​ണി ല​​​​ഭി​​​​ക്കും.

വി​​​​മാ​​​​നം, ഓ​​​​ട്ടോ​​​​മൊ​​​​ബൈ​​​​ൽ​​​​സ്, ഇ​​​​ല​​​ക്‌​​​ട്രി​​​​ക്ക​​​​ൽ മെ​​​​ഷി​​​ന​​​​റി​​​​ക​​​​ൾ, പാ​​​​നീ​​​​യ​​​​ങ്ങ​​​​ൾ, കെ​​​​മി​​​​ക്ക​​​​ൽ​​​​സ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യു​​​​ടെ ഇ​​​​ന്ത്യ​​​​യി​​​​ലേ​​​​ക്കു​​​​ള്ള ക​​​​യ​​​​റ്റു​​​​മ​​​​തി​​​​യാ​​​​ണ് യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​ന്‍റെ ല​​​​ക്ഷ്യം. വി​​​​മാ​​​​ന​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ, വ​​​​ജ്ര​​​​ങ്ങ​​​​ൾ, ആ​​​​ഡം​​​​ബ​​​​ര​​​വ​​​​സ്തു​​​​ക്ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ ബ്രാ​​​​ൻ​​​​ഡ​​​​ഡ് ഉ​​​​ത്​​​​പ​​​​ന്ന​​​​ങ്ങ​​​​ൾ​​​​ക്ക് ഇ​​​​ന്ത്യ​​​​യി​​​​ൽ പു​​​​തി​​​​യ വി​​​​പ​​​​ണി ക​​​​ണ്ടെ​​​​ത്താ​​​​നാ​​​​കും.

ഇ​​​​ന്ത്യ​​​​യി​​​​ലേ​​​​ക്കു​​​​ള്ള ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​യു​​​​ടെ തീ​​​​രു​​​​വ ഇ​​​​ല്ലാ​​​​താ​​​​കു​​​​ക​​​​യോ തീ​​​​ർ​​​​ത്തും കു​​​​റ​​​​യു​​​​ക​​​​യോ ചെ​​​​യ്യു​​​​ന്ന​​​​തോ​​​​ടെ വി​​​​ദേ​​​​ശ​​​​മ​​​​ദ്യ​​​​വും വൈ​​​​നു​​​​ക​​​​ളും മു​​​​ത​​​​ൽ ആ​​​​ഡം​​​​ബ​​​​ര കാ​​​​റു​​​​ക​​​​ൾ വ​​​​രെ​​​​യു​​​​ള്ള​​​​വ​​​​യി​​​​ൽ യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​ന് കാ​​​​ര്യ​​​​മാ​​​​യ നേ​​​​ട്ട​​​​മു​​​​ണ്ടാ​​​​കും.

Business

മി​ൽ​മ​യോ​ടു മു​ഖംതി​രി​ച്ചു സ​ർ​ക്കാ​ർ

കൊ​​​ച്ചി: ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു ശേ​​​ഷം ക്ഷീ​​​ര​​​ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ആ​​​ശ്വാ​​​സ​​​മാ​​​കു​​​ന്ന ത​​​ര​​​ത്തി​​​ൽ പാ​​​ലി​​​ന്‍റെ വി​​​ല വ​​​ർ​​​ധി​​​പ്പി​​​ക്കു​​​മെ​​​ന്ന സ​​​ർ​​​ക്കാ​​​ർ വാ​​​ഗ്ദാ​​​നം പാ​​​ലി​​​ക്ക​​​പ്പെ​​​ട്ടി​​​ല്ല. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ശേ​​​ഷം ന​​​ട​​​ന്ന മി​​​ൽ​​​മ ഫെ​​​ഡ​​​റേ​​​ഷ​​​ൻ, ബോ​​​ർ​​​ഡ് യോ​​​ഗ​​​ങ്ങ​​​ളി​​​ൽ നാ​​​ലു രൂ​​​പ വി​​​ല വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്തി​​​ട്ടും, ഇ​​​തി​​​നു സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​നു​​​വാ​​​ദം ല​​​ഭി​​​ക്കാ​​​ത്ത​​​താ​​​ണു പ്ര​​​തി​​​സ​​​ന്ധി​​​യാ​​​കു​​​ന്ന​​​ത്.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ചേ​​​ർ​​​ന്ന മി​​​ൽ​​​മ ബോ​​​ർ​​​ഡ് യോ​​​ഗം ലി​​​റ്റ​​​റി​​​നു നാ​​​ലു രൂ​​​പ വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നു​​​ള്ള നി​​​ർ​​​ദേ​​​ശം അം​​​ഗീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു. നേ​​​ര​​​ത്തേ പാ​​​ൽ​​​വി​​​ല വ​​​ർ​​​ധ​​​ന​​യെ എ​​​തി​​​ർ​​​ത്ത മേ​​​ഖ​​​ലാ യൂ​​​ണി​​​യ​​​നു​​​ക​​​ളും ഒ​​​ടു​​​വി​​​ലെ ഫെ​​​ഡ​​​റേ​​​ഷ​​​ൻ യോ​​​ഗ​​​ത്തി​​​ൽ നി​​​ല​​​പാ​​​ടു മാ​​​റ്റു​​​ക​​​യും ചെ​​​യ്തു. ഇ​​​തോ​​​ടെ ക്ഷീ​​​ര​​​ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു നേ​​​ട്ട​​​മാ​​​കു​​​ന്ന ത​​​ര​​​ത്തി​​​ൽ പാ​​​ലി​​​ന്‍റെ വി​​​ല വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഐക​​​ക​​​ണ്ഠേ്യ​​​ന​​​യാ​​​ണു തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​ത്.

ക്ഷീ​​​ര​​​വി​​​ക​​​സ​​​ന വ​​​കു​​​പ്പും മ​​​ന്ത്രി​​​യും മി​​​ൽ​​​മ​​​യു​​​ടെ തീ​​​രു​​​മാ​​​ന​​​ത്തോ​​​ട് അ​​​നു​​​കൂ​​​ല നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ച്ച​​​താ​​​ണ്. എ​​​ന്നാ​​​ൽ, ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച ഫ​​​യ​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ലെ​​​ത്തി​​​യ​​​ശേ​​​ഷം, കാ​​​ര്യ​​​ങ്ങ​​​ൾ വീ​​​ണ്ടും ത​​​കി​​​ടം മ​​​റി​​​ഞ്ഞെ​​​ന്നു മി​​​ൽ​​​മ ബോ​​​ർ​​​ഡം​​​ഗം പ്ര​​​തി​​​ക​​​രി​​​ച്ചു. പാ​​​ലി​​​ന്‍റെ വി​​​ല വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള തീ​​​രു​​​മാ​​​ന​​​ത്തി​​​നു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് സ​​​മ്മ​​​തം മൂ​​​ളി​​​യി​​​ട്ടി​​​ല്ല.
ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു ശേ​​​ഷം പാ​​​ൽ​​​വി​​​ല വ​​​ർ​​​ധി​​​പ്പി​​​ക്കു​​​മെ​​​ന്നു ക്ഷീ​​​ര​​​വി​​​ക​​​സ​​​ന വ​​​കു​​​പ്പു​​​മ​​​ന്ത്രി നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലും പു​​​റ​​​ത്തും വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്ന​​​താ​​​ണ്.

മി​​​ൽ​​​മ ഫെ​​​ഡ​​​റേ​​​ഷ​​​നും ഡ​​​യ​​​റ​​​ക്ട​​​ർ ബോ​​​ർ​​​ഡും വി​​​ല വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചാ​​​ൽ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നു നി​​​യ​​​മ​​​പ​​​ര​​​മാ​​​യി ത​​​ട​​​സ​​​മി​​​ല്ലെ​​​ങ്കി​​​ലും, അ​​​തി​​​നു സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​നു​​​വാ​​​ദം കൂ​​​ടി വാ​​​ങ്ങു​​​ന്ന​​​താ​​​ണു കീ​​​ഴ്‌വഴ​​​ക്കം.

ഉ​​​ത്പാ​​​ദ​​​ന ചെ​​​ല​​​വി​​​ന​​​നു​​​സ​​​രി​​​ച്ചു പാ​​​ലി​​​നു വി​​​ല ല​​​ഭി​​​ക്കാ​​​ത്ത​​​തു മൂ​​​ലം സം​​​സ്ഥാ​​​ന​​​ത്തു ക്ഷീ​​​ര​​​ക​​​ർ​​​ഷ​​​ക​​​ക​​​ർ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ണ്. ചെ​​​റു​​​കി​​​ട ക​​​ർ​​​ഷ​​​ക​​​രി​​​ൽ ക്ഷീ​​​ര​​​മേ​​​ഖ​​​ല ഉ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ എ​​​ണ്ണ​​​വും കൂ​​​ടി.

 പ്ര​​​ത്യ​​​ക്ഷ സ​​​മ​​​ര​​​ത്തി​​​ലേ​​​ക്ക്:ക​​​ർ​​​ഷ​​​ക​​​ർ

ത​​​ങ്ങ​​​ൾ വ​​​ലി​​​യ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ണെ​​​ന്ന​​​റി​​​ഞ്ഞി​​​ട്ടും പാ​​​ൽ​​വി​​​ല വ​​​ർ​​​ധി​​​പ്പി​​​ച്ച് അ​​​ല്പ​​​മെ​​​ങ്കി​​​ലും ആ​​​ശ്വാ​​​സ​​​മാ​​​കേ​​​ണ്ട സ​​​ർ​​​ക്കാ​​​ർ, അ​​​വ​​​ഗ​​​ണ​​​ന തു​​​ട​​​രു​​​ന്ന​​​തി​​​നെ​​​തി​​രേ പ്ര​​​ത്യ​​​ക്ഷ സ​​​മ​​​രം ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നു ക്ഷീ​​​ര​​​ക​​​ർ​​​ഷ​​​ക​​​ർ.

പാ​​​ലി​​​നു സം​​​ഭ​​​ര​​​ണ വി​​​ല ഉ​​​യ​​​ർ​​​ത്തു​​​ക, വി​​​ല നി​​​ശ്ച​​​യി​​​ക്കു​​​ന്ന ചാ​​​ർ​​​ട്ട് പ​​​രി​​​ഷ്ക​​​രി​​​ക്കു​​​ക എ​​​ന്നീ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ച് 21ന് ​​​പ്ര​​​തി​​​ഷേ​​​ധ യോ​​​ഗ​​​ങ്ങ​​​ളും ധ​​​ർ​​​ണ​​​യും ന​​​ട​​​ത്തു​​​മെ​​​ന്ന് വി​​​വി​​​ധ ക്ഷീ​​​ര ക​​​ർ​​​ഷ​​​ക സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ സ​​​മ​​​ര​​​സ​​​മി​​​തി ക​​​ൺ​​​വീ​​​ന​​​ർ ബി​​​ജു വ​​​ട്ട​​​മു​​​ക​​​ളേ​​​ൽ അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up